ഹൈ​ദ​രാ​ബാ​ദ്: ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട് ശ്വാ​സം​മു​ട്ടി മ​രി​ച്ചു.

തെ​ല​ങ്കാ​ന​യി​ലെ രം​ഗ റെ​ഡ്ഡി ജി​ല്ലി​യി​ലു​ള്ള ദ​മ​ർ​ഗി​ഡ ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബ​ന്ധു​ക്ക​ൾ കൂ​ടി​യാ​യ ത​ൻ​മ​യി ശ്രീ (​അ​ഞ്ച്), അ​ഭി​ന​യ ശ്രീ (​നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ട് മ​ണി​ക്കൂ​റോ​ള​മാ​ണ് കു​ട്ടി​ക​ൾ പു​റ​ത്തു​ക​ട​ക്കാ​നാ​വാ​തെ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ​ത്. കു​ട്ടി​ക​ൾ പു​റ​ത്തു നി​ന്ന് ക​ളി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്ന് ക​രു​തി മാ​താ​പി​താ​ക്ക​ളോ മ​റ്റ് ബ​ന്ധു​ക്ക​ളോ ശ്ര​ദ്ധി​ച്ച​തു​മി​ല്ല.

ഒ​രു ബ​ന്ധു​വിന്‍റെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ൾ​ക്കും മ​റ്റ് ബ​ന്ധു​ക്ക​ൾ​ക്കും ഒ​പ്പം ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​ത്. ഇ​രു​വ​രും വീ​ടി​ന് പു​റ​ത്തു നി​ന്ന് ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇതിനിടെയാണ് സംഭവം.