യുപിയിലെ ആശുപത്രിയിൽ വൻതീപിടിത്തം; ആളപായമില്ല
Tuesday, April 15, 2025 12:24 AM IST
ലക്നോ: ഉത്തർപ്രദേശിൽ ആശുപത്രിയിൽ വൻ തീപിടിത്തം. ലക്നോവിലെ ലോക്ബന്ധു ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
സംഭവത്തിന് പിന്നാലെ 200 രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരെ മറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. എത്രയും വേഗം തീ അണയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.