ജ്യേഷ്ഠൻ ചായപ്പാത്രം കൊണ്ടടിച്ചു ; ചികിത്സയിലായിരുന്ന അനുജൻ മരിച്ചു
Monday, April 14, 2025 10:50 PM IST
കോഴിക്കോട്: തർക്കത്തിനിടെ ചായപ്പാത്രം കൊണ്ട് ജ്യേഷ്ഠന്റെ അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനുജൻ മരിച്ചു.
ശനിയാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസലാണ് (35) മരിച്ചത്. കേസിൽ സഹോദരൻ ടി.പി.ഷാജഹാനെ (40) പോലീസ് അറസ്റ്റ് ചെയ്തു.