കൊ​ച്ചി: ഉ​ത്സ​വ​കാ​ല​ത്തെ യാ​ത്രാ​തി​ര​ക്ക് പ​രി​ഗ​ണി​ച്ച് എ​റ​ണാ​കു​ള​ത്തു നി​ന്നും ഡ​ല്‍​ഹി ഹ​സ്ര​ത് നി​സാ​മു​ദ്ദീ​നി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചു. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ - ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്‌​പെ​ഷ​ല്‍ ട്രെ​യി​നാ​ണ് അ​നു​വ​ദി​ച്ച​ത്.

16ന് ​വൈ​കു​ന്നേ​രം 6.05ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 18ന് ​ഡ​ൽ​ഹി ഹ​സ്ര​ത് നി​സാ​മു​ദ്ദീ​നി​ൽ എ​ത്തും. വി​ഷു ദി​ന​ത്തി​ൽ ത​ന്നെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 20 സെ​ക്ക​ന്‍​ഡ് ക്ലാ​സ് സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ള്‍, ര​ണ്ട് സെ​ക്ക​ന്‍​ഡ് ക്ലാ​സ് ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​ണ്ടാ​വു​ക.

ആ​ലു​വ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, പോ​ത്ത​നൂ​ര്‍, തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ര്‍​പേ​ട്ട, കാ​ട്പാ​ഡി, റെ​നി​ഗു​ണ്ട, ഗു​ഡൂ​ര്‍, ഓ​ന്‍​ഗോ​ലെ, വി​ജ​യ​വാ​ഡ, വാ​റ​ങ്ക​ല്‍, ബ​ല്‍​ഹ​ര്‍​ഷ, നാ​ഗ്പു​ര്‍, ഇ​റ്റാ​ര്‍​സി, ഭോ​പ്പാ​ല്‍, ബി​ന, ജാ​ന്‍​സി, ഗ്വാ​ളി​യോ​ര്‍, ആ​ഗ്ര, മ​ഥു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​കും.

സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ന​ന്ദി അ​റി​യി​ച്ചു.