സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങൾ താമസിച്ച ഹോട്ടലിൽ തീപിടിത്തം
Monday, April 14, 2025 8:05 PM IST
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിൽ സ്ഥിതി ചെയ്യുന്ന പാർക്ക് ഹയാത്ത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിലെ മൂന്നാം നിലയിലെ സ്പാ കോർണറിൽ നിന്നാണ് തീപടർന്നത്.
ഉടൻ തന്നെ ടീം അംഗങ്ങളെ ഹോട്ടലിൽ നിന്ന് മാറ്റി. ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.