തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം. വി​ഷു​ദി​ന​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നെ​തി​രെ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് മാ​ധ്യ​മ​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തിൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ടും വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചി​ത്രീ​ക​ര​ണ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കുന്നത്.

തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​ത്തി​ന് ഹൈ​ക്കോ​ട​തി വി​ധി​യെ മു​ൻ​നി​ർ​ത്തി ത​ട​യി​ട്ട ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ ന​ട​പ​ട​യി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. ശ​ബ​രി​മ​ല​യി​ൽ അ​ട​ക്കം വാ​ർ​ത്താ ശേ​ഖ​ര​ണ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​മ്പോ​ഴാ​ണ് ഗു​രു​വാ​യൂ​രി​ൽ നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത നീ​ക്കം ഉ​ണ്ടാ​യ​ത്.

നേരത്തെ ഒ​രു വ്യ​ക്തി ന​ട​പ്പ​ന്ത​ലി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.