മലപ്പുറത്ത് ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
Monday, April 14, 2025 12:50 PM IST
മലപ്പുറം: വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു.
ഇന്ന് പുലർച്ചെ 3.15നാണ് സംഭവമുണ്ടായത്. മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സാധാരണ രാത്രി പത്തിന് ചാർജിലിട്ടാൽ പുലർച്ചെ നാലോടെ ഓഫ് ചെയ്യാറുണ്ടെന്ന് സൈഫുദ്ദീൻ പറഞ്ഞു.
എന്നാൽ പുലർച്ചെ മൂന്നോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീയണച്ചു. ബാറ്ററിയുടെ ഭാഗത്തായിരുന്നു തീയുണ്ടായത്.