പൊറോട്ടയിൽ പൊതിഞ്ഞുവച്ച പന്നി പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്
Monday, April 14, 2025 12:21 PM IST
പാലക്കാട്: പൊറോട്ടയിൽ പൊതിഞ്ഞുവച്ച പന്നി പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. നടുവഞ്ചിറ സ്വദേശി സതീഷിന്റെ പശുവിനാണ് പരിക്കേറ്റത്. മേയുന്നതിനിടെ ഞായറാഴ്ചയായിരുന്നു അപകടം.
കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവച്ച പന്നിപടക്കമാണ് പശു കടിച്ചത്. പാലക്കാട് പുതുനഗരത്താണ് സംഭവം.
അതേസമയം ഇരിട്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവിനാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്.