തി​രു​വ​ന​ന്ത​പു​രം: സ​മൃ​ദ്ധി​യി​ലേ​ക്കും ഐ​ശ്വ​ര്യ​ത്തി​ലേ​ക്കും ക​ണി​ക​ണ്ട് ഉ​ണ​ർ​ന്ന് നാ​ടും ന​ഗ​ര​വും. പു​ത്ത​ന്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ് കൈ​നീ​ട്ട​വും ന​ല്‍​കി നാ​ടും ന​ഗ​ര​വു​മെ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ഷു ആ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ലേ​ക്ക് ക​ട​ന്നു.

കേ​ര​ള​ത്തി​ലെ കാ​ർ​ഷി​കോ​ത്സ​വ​വും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഉ​ത്സ​വം കൂ​ടി​യാ​ണ് വി​ഷു. ഒ​രു​ക്കി​വെ​ക്കു​ന്ന ക​ണി​പോ​ലെ വ​രും വ​ർ​ഷം സ​മൃ​ദ്ധ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. വി​ഷു​പ്പു​ല​രി​യി​ല്‍ ക​ണ്ണ​നെ ക​ണി​ക​ണ്ട് അ​നു​ഗ്ര​ഹം നേ​ടാ​ന്‍ ആ​യി​ര​ങ്ങ​ളാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ 2.45 മു​ത​ലാ​യി​രു​ന്നു വി​ഷു​ക്ക​ണി ദ​ർ​ശ​നം. ശ​ബ​രി​മ​ല​യി​ല്‍ പു​ല​ർ​ച്ചെ നാല് മു​ത​ൽ രാ​വി​ലെ ഏഴ് ​വ​രെ​യാ​യി​രു​ന്നു ദ​ർ​ശ​നം.