കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ കൗമാരക്കാരൻ ജീവനൊടുക്കിയ നിലയിൽ
Monday, April 14, 2025 7:59 AM IST
കോഴിക്കോട്: ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാടുകുന്നുള്ള ഒബ്സർവേഷൻ ഹോമിലാണ് സംഭവം. കണ്ണൂർ സ്വദേശിയാണ് മരിച്ചത്.
മൂന്നു കേസുകളിൽ പ്രതിയായ കുട്ടിയെ ഒറ്റയ്ക്കാണ് മുറിയിൽ താമസിപ്പിച്ചിരുന്നത്. ഇതിനിടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.