പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി. വാ​ട്സ്അ​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. കൈ​യി​ൽ കി​ട്ടി​യാ​ൽ വേ​റെ രീ​തി​യി​ൽ കാ​ണു​മെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ന്ന് പ​രാ​തി​യി​ൽ​പ​റ​യു​ന്നു.

സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ൺ ന​മ്പ​റും ഭീ​ഷ​ണി സ​ന്ദേ​ശ​വും ഉ​ൾ​പ്പെ​ടെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ണ​ക്കാ​ട് കു​ടും​ബ​ത്തേ​യും മു​സ്‌​ലീം വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ലാ​ണ് ത​നി​ക്ക് ല​ഭി​ച്ച ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ന്നും പ​രാ​തി​യി​ൽ സ​ന്ദീ​പ് പ​റ​യു​ന്നു.