മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
Monday, April 14, 2025 4:20 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
ചിച്ഖേഡ ഗ്രാമത്തിലെ വിനായക് ജംഭുലെ(60)യെയാണ് പൂക്കൾ ശേഖരിക്കാൻ പോയപ്പോൾ കടുവ കടിച്ചു കൊന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി 25,000 രൂപ നൽകിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.