തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ ഡി-​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ്പെ​ഷ്യ​ല്‍ ഡ്രൈ​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന 2268 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് 177 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 195 പേ​ർ അ​റ​സ്റ്റി​ലാ​യി.

ഈ ​കേ​സു​ക​ളി​ല്‍ എ​ല്ലാം കൂ​ടി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ (0.044 കി.​ഗ്രാം), ക​ഞ്ചാ​വ് (22.04 കി.​ഗ്രാം), ക​ഞ്ചാ​വ് ബീ​ഡി (113 എ​ണ്ണം) എ​ന്നി​വ പോ​ലീ​സ് ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി.​നി​രോ​ധി​ത മ​യ​ക്കു മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ലും വി​പ​ണ​ന​ത്തി​ലും ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ ക​ണ്ടു​പി​ടി​ച്ച് ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് 2025 ഏ​പ്രി​ല്‍ 12ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ്പ​റേ​ഷ​ന്‍ ഡി-​ഹ​ണ്ട് ന​ട​ത്തി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക്ക് ക​ണ്‍​ട്രോ​ള്‍ റൂം (9497927797) ​നി​ല​വി​ലു​ണ്ട്. ഈ ​ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ ​ഡി​ജി​പി​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക്സ് ഇ​ന്‍റ​ലി​ജ​ന്‍​സ് സെ​ല്ലും എ​ന്‍​ഡി​പി​എ​സ് കോ​ര്‍​ഡി​നേ​ഷ​ന്‍ സെ​ല്ലും റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക്സ് ഇ​ന്‍റ​ലി​ജ​ന്‍​സ് സെ​ല്ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.