കിരീടത്തോട് അടുത്ത് ലിവർപൂൾ; വെസ്റ്റ് ഹാമിനെതിരെ ജയം
Sunday, April 13, 2025 8:41 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തോട് അടുത്ത് ലിവർപൂൾ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ താരം ലൂയിസ് ഡയസാണ് ആദ്യം ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്. പിന്നീട് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല.
എന്നാൽ 86-ാം മിനിറ്റിൽ ലിവർപൂൾ താരം ആൻഡ്രൂ റോബർട്ട്സണിന്റെ സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം ഒപ്പമെത്തി. 89ാം മിനിറ്റിൽ വിർജിൽ വാൻ ഡൈക്ക് ലിവർപൂളിന്റെ ജയം ഉറപ്പിച്ച ഗോൾ നേടി.
വിജയത്തോടെ 76 പോയിന്റായ ലിവർപൂൾ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. 32 മത്സരങ്ങളിൽ കളിച്ച ടീമിന് സീസണിൽ ആറ് മത്സരങ്ങളാണ് ബാക്കിയുള്ളത്.