വഖഫ് ഭേദഗതി നിയമത്തിനെതിരെ ടിവികെ; സുപ്രീം കോടതിയിൽ ഹർജി നൽകി
Sunday, April 13, 2025 8:16 PM IST
ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിനെതിരെ തമിഴക വെട്രി കഴകം. നിയമത്തിനെതിരെ പാർട്ടി അധ്യക്ഷൻ വിജയ് സുപ്രീം കോടതിയിൽ ഹർജി നൽകി.
ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചാണ് വിജയ് ഹർജി നൽകിയത്. നിയമത്തിനെതിരെ തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
വഖഫ് ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിക്കുന്നത്.