കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, April 13, 2025 7:23 PM IST
ന്യൂഡൽഹി: ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ ദേവാലയത്തിന്റെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച നടത്തിയിരുന്ന കുരുത്തോല പ്രദക്ഷണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സുരക്ഷാ കാരണങ്ങളാലാണ് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതെന്ന് ജോർജ് കുര്യൻ പറഞ്ഞു.
"കഴിഞ്ഞ 11മുതൽ ഡൽഹിയിൽ അത്തരം ഘോഷയാത്രകൾ ഒന്നും നടക്കുന്നില്ല. സുരക്ഷ കാരണങ്ങളാൽ ആണ് നടക്കാത്തത്. മറ്റു വ്യാഖ്യാനങ്ങൾ തെറ്റാണ്-ജോർജ് കുര്യൻ വ്യക്തമാക്കി.'
ഡൽഹിയിൽ സെക്യൂരിറ്റി വളരെ ടൈറ്റിലാണെന്നും കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.