റോയൽ വിൻ; രാജസ്ഥാനെ തകർത്ത് ആർസിബി
Sunday, April 13, 2025 6:52 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മിന്നും ജയം. ഒന്പത് വിക്കറ്റിനാണ് ആർസിബി വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കി നിൽക്കെ ആർസിബി മറികടന്നു. 65 റൺസെടുത്ത ഫിലിപ്പ് സാൾട്ടിന്റെയും 62 റൺസെടുത്ത വിരാട് കോഹ്ലിയുടെയും ഇന്നിംഗ്സാണ് ആർസിബിയുടെ വിജയത്തിൽ നിർണായകമായത്.
ദേവ്ദത്ത് പടിക്കൽ 40 റൺസെടുത്തു. സാൾട്ടിന്റെ വിക്കറ്റ് മാത്രമാണ് ആർസിബിക്ക് നഷ്ടമായത്. കുമാർ കാർത്തികേയയാണ് സാൾട്ടിന്റെ വിക്കറ്റെടുത്തത്.
വിജയത്തോടെ എട്ട് പോയിന്റായ ആർസിബി ലീഗ് ടേബിളിൽ മൂന്നാമതെത്തി. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ആർസിബിക്ക് വിജയവഴിയിൽ തിരിച്ചെത്താനും ഇതോടെ സാധിച്ചു. സീസണിൽ നാലാം തോൽവിയാണ് രാജസ്ഥാൻ ഇന്ന് ഏറ്റുവാങ്ങിയത്.