അടിച്ചുകസറി ജയ്സ്വാൾ; രാജസ്ഥാന് മികച്ച സ്കോർ
Sunday, April 13, 2025 5:16 PM IST
ജയ്പുർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെ മികവിലാണ് രാജസ്ഥാൻ മികച്ച സ്കോറിൽ എത്തിയത്. 75 റൺസാണ് ജയ്സ്വാൾ എടുത്തത്. 47 പന്തിൽ പത്ത് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
ധ്രുവ് ജൂറൽ 35 റൺസും റിയാൻ പരാഗ് 30 റൺസും എടുത്തു. എന്നാൽ നായകൻ സഞ്ജു സാംസണ് തിളങ്ങാനായില്ല. 19 പന്തിൽ 15 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
ആർസിബിക്ക് വേണ്ടി ഭുവനേഷ്വർ കുമാറും യഷ് ദയാലും ജോഷ് ഹേസൽവുഡും ക്രുനാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.