വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രപ്ര​ദേ​ശി​ലെ അ​ന​കാ​പ​ല്ലെ ജി​ല്ല​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കൈ​ലാ​സ​പ​ട്ട​ണം ഗ്രാ​മ​ത്തി​ലു​ള്ള പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം.

15 പേ​രാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ സ​മ​യ​ത്ത് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ക്കി​ന​ട ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.