ഐപിഎൽ: ആർസിബിക്ക് ടോസ്, രാജസ്ഥാന് ബാറ്റിംഗ്
Sunday, April 13, 2025 3:05 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 3.30 മുതലാണ് മത്സരം.
രാജസ്ഥാൻ ഒരു മാറ്റവുമായാണ് കളിത്തിലിറങ്ങുന്നത്. ഫസൽഹഖ് ഫറൂഖിക്ക് പകരം വനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി. ആർസിബി കഴിഞ്ഞ മത്സരത്തിലെ അതേ ഇലവണെ നിലനിർത്തി.
രാജസ്ഥാന് റോയല്‍സ് പ്ലേയിംഗ് ഇലവൺ : യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്പാണ്ഡെ.
ആര്‍സിബി പ്ലേയിംഗ് ഇലവൺ : ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലയാം ലിവിംഗ്സ്റ്റണ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, യാഷ് ദയാല്‍.