ഹിമാചലിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 31 പേർക്ക് പരിക്ക്
Sunday, April 13, 2025 1:37 PM IST
ഷിംല: ഹിമാചൽ പ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഹിമാചൽപ്രദേശിലെ ചണ്ഡിഗഡ്-മണാലി ഹൈവേയിൽ ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്.
31 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുളു ജില്ലയിലെ കാസോളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറും കണ്ടക്ടറും അടക്കം 31 പേർക്കാണു പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.