റാണയുടെ ദുബായി കൂടിക്കാഴ്ച ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള വ്യക്തിയുമായെന്ന് സംശയം; ദാവൂദിന്റെ പങ്ക് അന്വേഷിക്കും
Sunday, April 13, 2025 1:05 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ തഹാവൂർ റാണയുടെ ദുബായി കൂടിക്കാഴ്ചയിൽ ദാവൂദ് ഇബ്രാഹീമിന്റെ പങ്കും അന്വേഷിക്കും. റാണ ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയത് ദാവൂദുമായി ബന്ധമുള്ള വ്യക്തിയുമായാണ് എന്നാണ് സംശയം.
ഇക്കാര്യവും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് എൻഐഎ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയത് ദുബായിലെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
ഐഎസ്ഐ ഏജന്റുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ച് ആണ്. ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച.
ഐഎസ്ഐ ഏജന്റ് റാണയുടെയും ഹെഡ്ലിയുടെയും സുഹൃത്താണെന്നും സൂചനയുണ്ട്. റാണ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി.