പാലക്കാട്ട് പശുവിനെ കെട്ടാൻ പോയ വയോധികൻ പറമ്പിൽ മരിച്ച നിലയിൽ
Sunday, April 13, 2025 12:03 PM IST
പാലക്കാട്: വയോധികനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പിയിൽ ആണ് സംഭവം.
മുതുതല പറക്കാട് ചോഴിയംപറമ്പത്ത് ഉണ്ണികൃഷ്ണനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെ കെട്ടാനായി ഇയാൾ ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതാണ്.
തുടർന്ന് ഏറെ നേരമായിട്ടും മടങ്ങിവരാതിരുന്നതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലായിരുന്നു ഇയാളെ പറമ്പിൽ കിടക്കുന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.