മുതലപ്പൊഴി അഴിമുഖം പൂർണമായും മണൽമൂടി
Sunday, April 13, 2025 11:49 AM IST
തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖം പൂർണമായും മണൽമൂടി. 11 വർഷങ്ങൾക്കുശേഷമാണ് അഴിമുഖം പൂർണമായും അടയുന്നത്. ഇതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
മണൽ മൂടിയതോടെ മത്സ്യത്തൊഴിലാളികള്‍ തൊട്ടടുത്ത മത്സ്യബന്ധന മേഖലകളിലേക്ക് പലായനം ചെയ്തു. മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ തീരങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ പലായനം ചെയ്യുന്നത്.
നിലവില്‍ പലായനം ചെയ്യുന്നവരില്‍ കൂടുതലും ചെറുവള്ളങ്ങളില്‍ ഉപജീവനം തേടുന്ന മത്സ്യത്തൊഴിലാളികളാണ്. മുതലപ്പൊഴിയില്‍ മാത്രം 400ഓളം മത്സ്യത്തൊഴിലാളികളാണ് ചെറുവള്ളങ്ങളില്‍ പുറങ്കടലില്‍ പണിക്ക് പോകുന്നത്.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ പറഞ്ഞു. മണൽ മൂടിയതോടെ വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.