ഹിമാചൽപ്രദേശിൽ ഭൂചലനം
Sunday, April 13, 2025 11:23 AM IST
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിലായിരുന്നു ഭൂകന്പം. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം മ്യാൻമറിൽ വീണ്ടും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു.
മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ മ്യാൻമാറിൽ മൂവായിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.