രേഖകളിൽ വ്യാപക തിരിമറി; ദമ്പതികളുടെ ഭൂമി തട്ടാൻ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം
Sunday, April 13, 2025 10:57 AM IST
തിരുവനന്തപുരം: പ്രവാസി ദമ്പതികളുടെ ഭൂമി തട്ടിയെടുക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം. തിരുവനന്തപുരം കരവാരത്ത് ആണ് കോടികൾ വിലമതിക്കുന്ന ഭൂമി തട്ടാൻ ശ്രമം നടന്നത്.
ദമ്പതികളുടെ ഭൂമി തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ഇവരുടെ സഹോദരങ്ങൾക്ക് കൂട്ടുനിൽക്കുന്നതായാണ് പരാതി. ഇതിനായി പ്രവാസി ദമ്പതികളുടെ ഭു രേഖകളിൽ വ്യാപക തിരിമറി നടത്തിയിട്ടുണ്ട്.
അഴിമതി വ്യക്തമായിട്ടും ഉദ്യോഗസ്ഥർക്കെതിരെ റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.