മ്യാൻമറിൽ വീണ്ടും ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി
Sunday, April 13, 2025 10:57 AM IST
നായ്പിഡാവ്: മ്യാൻമറിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു.
35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ചയും 4.1 തീവ്രതയുളള ഭൂകമ്പവും രേഖപ്പെടുത്തിയിരുന്നു.
മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ മൂവായിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.