കേന്ദ്ര ഫണ്ട് തടയുന്നതിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിലേക്ക്
Sunday, April 13, 2025 9:00 AM IST
ചെന്നൈ: കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ഫണ്ട് തടയുന്നതിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിലേക്ക്. സമഗ്ര ശിക്ഷാ പദ്ധതിയിടെ 2152 കോടി നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് തമിഴ്നാടിന്റെ വാദം. ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണർ ആർ.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാരിന് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ചുവച്ച ശേഷം പിന്നീട് രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ഭരണഘടനാവിരുദ്ധം ആണെന്നായിരുന്നു കോടതിയുടെ വിധി.