ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ത​ഹാ​വൂ​ർ റാ​ണ​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. മും​ബൈ​യി​ലെ ഭീ​ക​രാ​ക്ര​ണ​ത്തി​ന് പ​ത്ത് ദി​വ​സം മു​മ്പ് 2008 ന​വം​ബ​ർ പ​തി​നാ​റി​നാ​ണ് റാ​ണ കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ലെ ഹോ​ട്ട​ലി​ൽ മു​റി​യി​ടു​ത്ത​ത്.

ഭാ​ര്യ​യ്ക്കൊ​പ്പം ര​ണ്ട് ദി​വ​സം ഇ​യാ​ൾ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ത്തി എ​ന്നാ​യി​രു​ന്നു അ​ന്ന് ഹോ​ട്ട​ലി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ എ​ന്തി​നാ​ണ് ഇ​യാ​ൾ കൊ​ച്ചി​യി​ൽ വ​ന്ന് എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് എ​ൻ​ഐ​എ പ​രി​ശോ​ധി​ക്കു​ന്ന​ത്.

റാ​ണ​യ്ക്ക് പ്രാ​ദേ​ശി​ക സ​ഹാ​യം കി​ട്ടി​യോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൊ​ച്ചി മാ​ത്ര​മ​ല്ല ബം​ഗ​ളൂ​രു, ആ​ഗ്ര അ​ട​ക്ക​മു​ള്ള മ​റ്റ് ന​ഗ​ര​ങ്ങ​ളും ഇ​ക്കാ​ല​ത്ത് റാ​ണ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കൊ​ച്ചി​യ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ട്ടോ എ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.