ലഹരി ഉപയോഗത്തെ കുറിച്ച് പരാതി പറഞ്ഞു; വിദ്യാർഥിയെ ആറംഗസംഘം ആക്രമിച്ചു
Sunday, April 13, 2025 5:03 AM IST
തിരുവനന്തപുരം : സ്കൂളിലെ ലഹരി ഉപയോഗത്തെ കുറിച്ച് അധികൃതർക്ക് പരാതി നൽകിയ വിദ്യാർഥിയെ ആറംഗസംഘം ആക്രമിച്ചതായി പരാതി. പൂവച്ചൽ സ്വദേശി ഫഹദ് (18) ആണ് മർദനമേറ്റത്.
അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ഫഹദ് പോലീസിൽ മൊഴി നൽകി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു.
പ്രദേശത്ത് ലഹി വിൽപ്പന വ്യാപകമാണെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.