വീട്ടുകാർക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തു; പിതാവ് ജീവനൊടുക്കി
Sunday, April 13, 2025 4:17 AM IST
ഭോപ്പാൽ: വീട്ടുകാർക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തു എന്ന് ആരോപിച്ച് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ സഞ്ജു ജെയ്സ്വാളാണ് മരിച്ചത്.
സഞ്ജുവിന്റെ മകൾ രണ്ടാഴ്ച മുമ്പ് ഒരു യുവാവിനൊപ്പം നാടുവിട്ടിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ വിവാഹിതയാണെന്നും ഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്നും മകൾ പറയുകയായിരുന്നു.
പിന്നീട് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നിന് കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ട് എത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ സഞ്ജുവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.