മണിപ്പുരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
Sunday, April 13, 2025 2:43 AM IST
ചുരാചന്ദ്പുർ: വംശീയകലാപം തുടരുന്ന മണിപ്പുരിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചുരാചന്ദ്പുരിലെ താൻലോണിൽ വനമേഖലയിൽ വെള്ളിയാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്.
വിറക് ശേഖരിക്കാനായി വീട്ടിൽനിന്നു പോയ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലാണ്. ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ട്. സംഭവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസത്തിനിടെ ജില്ലയിൽ പെൺകുഞ്ഞുങ്ങൾ ലൈംഗികമായി ആക്രമിക്കപ്പെട്ട മൂന്നാമത്തെ സംഭവമാണിത്.