വലിയതുറയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Sunday, April 13, 2025 1:38 AM IST
വലിയതുറ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബീമാപള്ളി മുള്ളൂട്ട് റെസിഡെന്‍സില്‍ സെയ്ദാലി(45) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 5.45 ഓടെ എയര്‍ഫോഴ്സ് സ്റ്റേഷനു സമീപത്തെ വളവിലെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കോടെ റോഡിലേക്ക് മറിഞ്ഞ സെയ്ദാലിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു.
സെയ്ദാലിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഒന്‍പതോടെ മരിച്ചുവെന്ന് വലിയതുറ പോലീസ് അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വലിയതുറ പോലീസ് കേസെടുത്തു.