ബംഗളൂരുവിനെ തകർത്തു; ഐഎസ്എൽ കിരീടം നേടി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
Saturday, April 12, 2025 10:10 PM IST
കോൽക്കത്ത: ഐഎസ്എൽ കിരീടം നേടി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മോഹൻ ബഗാൻ കിരീടം നേടിയത്.
ജേസൺ കമ്മിംഗ്സും ജാമി മക്ലാരനും ആണ് മോഹൻ ബഗാന് വേണ്ടി ഗോളുകൾ നേടിയത്. കമ്മിംഗ്സ് 72-ാം മിനിറ്റിലും മക്ലാരൻ 96-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
മോഹൻ ബഗാൻ താരം ആൽബർട്ടോ റോഡ്രിഗസിന്റെ ഓൺ ഗോളിലൂടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മോഹൻ ബഗാൻ മത്സരം സ്വന്തമാക്കുകയായിരുന്നു.
ഈ സീസണിലെ ലീഗ് ഷീൽഡും മോഹൻ ബഗാൻ തന്നെയാണ് സ്വന്തമാക്കിയത്.