വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 17 ലക്ഷം രൂപ തട്ടി; യുവതി പിടിയിൽ
Saturday, April 12, 2025 9:51 PM IST
കൊച്ചി: കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് (46) ബംഗളൂരുവിൽനിന്ന് പിടിയലായിത്.
പരാതിക്കാരിക്ക് ബിസിനസിൽ ഉണ്ടായ നഷ്ടം നികത്താൻ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2017 മുതൽ തന്നെ രേഷ്മ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
ലോൺ തരപ്പെടുത്താനുള്ള ചെലവിലേക്കായി 2020 മുതൽ 17 ലക്ഷം രൂപയോളം യുവതിയിൽ നിന്ന് വാങ്ങിയെടുത്ത ശേഷം ലോൺ തരപ്പെടുത്തി നൽകിയില്ല. പലവട്ടം ചോദിച്ചിട്ടും പണം തിരിച്ചു നൽകിയതുമില്ല.