ഹൈദരാബാദിൽ പഞ്ചാബിന്റെ ബാറ്റിംഗ് വെടിക്കെട്ട്; സൺറൈസേഴ്സിന് 246 റൺസ് വിജയലക്ഷ്യം
Saturday, April 12, 2025 9:28 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് എടുത്തത്.
ശ്രേയസ് അയ്യരുടെയും പ്രഭ്സിമ്രാൻ സിംഗിന്റെയും പ്രിയാൻഷ് ആര്യയുടെയും മാർകസ് സ്റ്റോയ്നിസിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് വമ്പൻ സ്കോറിലെത്തിയത്. 82 റൺസെടുത്ത ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 36 പന്തിൽ ആറ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.
പ്രഭ്സിമ്രാൻ 42 റൺസാണ് എടുത്തത്. പ്രിയാൻഷ് ആര്യ 36 റൺസും സ്റ്റോയ്നിസ് 34 റൺസും എടുത്തു. ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റും ഇഷാൻ മലിംഗ രണ്ട് വിക്കറ്റും എടുത്തു.