അച്ഛനും മകനും ചേർന്ന് പോലീസ് ജീപ്പ് അടക്കം അഞ്ച് വാഹനങ്ങൾ അടിച്ച് തകർത്തു
Saturday, April 12, 2025 9:24 PM IST
വയനാട്: പിതാവും മകനും ചേർന്ന് പോലീസ് വാഹനം അടിച്ച് തകർത്തു. വയനാട് നമ്പിക്കൊല്ലിയിൽ ആണ് സംഭവം.
പ്രദേശത്ത് രണ്ട് പേർ ചേർന്ന് വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് എത്തിയതോടെ ഇവർ പോലീസിനു നേരെ തിരിയുകയായിരുന്നു.
ചുറ്റിക ഉപയോഗിച്ച് ഇവർ പോലീസ് വാഹനം അടിച്ച് തകർക്കുകയും പോലീസുകാർക്ക് നേരെ അരിവാൾ വീശുകയുമായിരുന്നു. അരിവാൾ കൊണ്ട് ഒരു പോലീസുകാരന്റെ വിരലിന് വെട്ടേറ്റതായാണ് വിവരം.
ജോമോൻ, സണ്ണി എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. അഞ്ച് വാഹനങ്ങളാണ് ഇവർ അടിച്ചു തകർത്തത്. മയക്കുമരുന്ന് ലഹരിയിൽ ആണ് ഇവർ ആക്രമണം നടത്തിയത് എന്നാണ് നിഗമനം. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.