കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; 20 കുട്ടികൾക്ക് പരിക്ക്
Saturday, April 12, 2025 9:19 PM IST
കണ്ണൂർ: സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് അടക്കം പരിക്കേറ്റു. കണ്ണൂർ കൊയ്യത്ത് ആണ് അപകടമുണ്ടായത്. മർക്കസ് സ്കൂളിന്റെ ബസാണ് മറിഞ്ഞത്.
20 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 28 വിദ്യാർഥികളും നാല് മുതിർന്ന ആളുകളുമാണ് ബസിൽ ഉണ്ടായിരുന്നത്.
സ്കൂളിലെ അധ്യാപകന്റെ മകന്റെ വിവാഹ ചടങ്ങിന് പോകുമ്പോളാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണംവിട്ട് ബസ് തലകീഴായി മറിയുകയായിരുന്നു. ബസ് മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി.