തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് റെയിൽവേ
Saturday, April 12, 2025 8:21 PM IST
ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ. തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്.
എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സമൂഹമാധ്യമത്തിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിച്ചിരുന്നു.
എന്നാൽ അത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.