ന്യൂ​ഡ​ൽ​ഹി: ത​ത്കാ​ൽ ടി​ക്ക​റ്റ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ത​ത്കാ​ൽ, പ്രീ​മി​യം ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്ന ത​ര​ത്തി​ൽ വാ‌​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റെ​യി​ൽ​വേ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​സി, നോ​ൺ-​എ​സി ക്ലാ​സു​ക​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യാ​നു​ള്ള സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​ര​വ​ധി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണെ​ന്നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) വ്യ​ക്ത​മാ​ക്കു​ന്ന​ത്.