ഐപിഎൽ; പഞ്ചാബിന് ടോസ്, ആദ്യം ബാറ്റുചെയ്യും
Saturday, April 12, 2025 7:25 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ പഞ്ചാബ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.
ടീം പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിംറാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയിനിസ്, നെഹാൽ വാഡ്ഹെറ, ഗ്ലെൻ മാക്സ്വെൽ, ശശാങ്ക് സിംഗ്, മാർക്കോ ജെൻസെൻ, ലോക്കി ഫെർഗൂസെൻ, അർഷ്ദീപ് സിംഗ്, യുഷ്വേന്ദർ ചഹൽ.
ടീം സൺ റെസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ന്റിച്ച് കലാസെൻ, അനികേത് വെർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, മൊഹമ്മദ് ഷമി, സീഹൻ അൻസാരി, ഇഷാൻ മവിംഗ.