കണ്ണൂരിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ
Saturday, April 12, 2025 5:55 PM IST
കണ്ണൂർ: മുണ്ടേരി കടവിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്.
മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് കഞ്ചാവ് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പോലീസ് പരിശോധന നടത്തിയത്.
കഞ്ചാവ് എത്തിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സഞ്ചികളും കണ്ടെടുത്തു.