ഐപിഎൽ; ലക്നോവിന് ടോസ്, ഗുജറാത്തിന് ബാറ്റിംഗ്
Saturday, April 12, 2025 3:44 PM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ്-ലക്നോ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ഗുജറാത്ത് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ലക്നോ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്നോവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, വാഷിംഗ്ടൺ സുന്ദർ, ഷഫ്നേൻ റൂതർഫോർഡ്, ഷാറൂഖ് ഖാൻ, രാഹുൽ തേവാതി, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മൊഹമ്മദ് സിറാജ്.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, ഹിമ്മാറ്റ് സിംഗ്, ഋഷഭ് പന്ത്, അബ്ദുൾ സമദ്, ഡേവിഡ് മില്ലർ, ഷർദുൽ താക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ്വേഷ് സിംഗ്, രവി ബിഷ്ണോയ്.