പെൺസുഹൃത്തിനെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് ഹോസ്റ്റലിലേക്ക് കൊണ്ടുവരാൻ ശ്രമം; പണി പാളി
Saturday, April 12, 2025 2:05 PM IST
ചണ്ഡീഗഡ്: പെൺസുഹൃത്തിനെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെട്ടു.
ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. സ്യൂട്ട്കേസ് കൊണ്ടുവരുമ്പോൾ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കി.
തുടർന്ന് സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
അതേസമയം, പെൺകുട്ടി കാമ്പസിലെ വിദ്യാർഥിയാണോ എന്നത് പുറത്തു വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സർവകലാശാലയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല.