കായംകുളത്ത് പനി ബാധിച്ച് കുട്ടി മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ
Saturday, April 12, 2025 12:50 PM IST
ആലപ്പുഴ: കായംകുളത്ത് സ്വകാര്യആശുപത്രിയിൽ പനി ബാധിച്ച് ചികിത്സതേടിയ ഒൻപത് വയസുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്.
കുട്ടിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. അതേസമയം, കുട്ടിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി.