എല്‍സ്റ്റന്‍ എസ്റ്റേറ്റ് കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി
Saturday, April 12, 2025 11:05 AM IST
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി. 64 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്കിയ ഹൈക്കോടതി ഉത്തരവിനെതിരേ എല്‍സ്റ്റന്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം.
ഹൈക്കോടതി ഉത്തരവിനെതിരെയുള്ള എസ്റ്റേറ്റിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെ തന്നെ വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തിരുന്നു. എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കളക്ടർ നോട്ടീസ് പതിച്ചു.
64.4705 ഹെക്ടർ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. ഇന്ന് മുതൽ തന്നെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ തുടങ്ങുമെന്നാണ് വിവരം.