റാണയുടെ കൊച്ചി സന്ദർശനത്തിൽ ദുരൂഹത; ഒരാള് കസ്റ്റഡിയിൽ
Saturday, April 12, 2025 7:43 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യുന്നത് തുടരുന്നു. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ അന്വേഷണ ഏജൻസിയോട് പറഞ്ഞതായി സൂചനയുണ്ട്.
ഇതിനിടെ റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള് മൊഴി നൽകിയത്. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു.
അതേസമയം എഫ്ബിഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ആഡംബര ഹോട്ടലിൽ താമസിച്ച റാണ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതാണ് വിവരം.