ഐഎസ്എല്‍; കലാശപ്പോരാട്ടം ഇന്ന്
Saturday, April 12, 2025 6:10 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കലാശപ്പോരിൽ ഇന്ന് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടും. കോല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ രാത്രി 7.30നാണ് മത്സരം.
ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്റെ സ്വന്തം ഗ്രൗണ്ടാണ് സാള്‍ട്ട് ലേക്ക്. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, സീസണ് ഡബിളിനായാണ് ഇന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്.
2023-24 സീസണിലും ലീഗ് വിന്നേഴ്സായിരുന്നു മോഹന്‍ ബഗാന്. എന്നാല്‍ കഴിഞ്ഞ സീസണ് ഐഎസ്എല്‍ കപ്പ് പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിക്കു മുന്നില്‍ 3-1 നു പരാജയപ്പെട്ടു.
2022-23 സീസണ് ഐഎസ്എല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി പോരാട്ടത്തില്‍ മോഹന്‍ ബഗാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന്റെ കണക്കു തീര്‍ക്കാനാണ് സുനില്‍ ഛേത്രിയുടെ ബംഗളൂരു എഫ്സിയുടെ ശ്രമം.