വയനാട് ടൗണ്‍ഷിപ്പ്; നിർമാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും
Saturday, April 12, 2025 5:59 AM IST
കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഏറ്റെടുത്തിരുന്നു.
കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീസര്‍വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കോടതി നിർദ്ദേശപ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടി വച്ചിട്ടുണ്ട്.
എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ വേഗത്തിലാക്കിയത്.