അതിർത്തിയിൽ വെടിവയ്പ്പ് ; സൈനികന് പരിക്ക്
Saturday, April 12, 2025 5:06 AM IST
ജമ്മു: അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു. ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.
അഖ്നൂർ അതിർത്തിയിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. സ്നൈപ്പർ തോക്ക് ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു.
വെടിവയ്പ്പിനെ തുടർന്ന് അതിർത്തിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ടുണ്ട്.